Total Pageviews

Monday, September 5, 2011

പ്രയാണം

പുറത്തു ശക്തിയായി മഴ പെയ്യുന്നു ...പ്രകൃതിയുടെ സ്വന്തം ഇലക്ട്രിക്‌ ബള്‍ബുകള്‍ മിന്നിമറയുന്നു...ഇരുട്ടിന്റെ മറവില്‍ നിന്ന് ആരോടും ചോദിക്കാതെ പാതി ചാരിയ വാതില്‍ ശക്തിയായ്‌ തുറന്നു ഞാന്‍ എഴുതികൊണ്ടിരുന്ന മുറിയിലേക്ക് അയാള്‍ കടന്നു വന്നു...എന്നിട്ട് എന്നോട് ചോദിച്ചു .....ഞാന്‍ തിരിച്ചു വന്നിരിക്കുന്നു  ...ഇനി ഞാന്‍ എന്ത് ചെയ്യണം എനിക്കയാളെ വ്യക്തമായ്‌ അറിയാം..അയാളുടെ പ്രകൃതം ഒരു നിമിഷം എന്നെ ഭയചകിതനാക്കി ..എങ്ങിലും ദൈര്യം കൈവിടാതെ ഞാന്‍ പറഞ്ഞു ...ഒരു ജയില്‍ മോചിതന്‍ സമൂഹം നല്‍കുന്ന മേലന്ഗ്ഗി ഊഹിക്കാമല്ലോ ..സ്വന്തം മകളെ നശിപിച്ചവനെ വക വരുതീ എന്ന പരമ്പരാഗത കൊലപതകമല്ലേ താനും  ചെയ്തത്  . സമൂഹം ഒരു പക്ഷെ പൊറുക്കുമാരിക്കും ,ചത്തവനും കാണും ബന്ധുക്കളും സ്വന്തക്കാരും ...അത് കൊണ്ട് താന്‍ സൂക്ഷിക്കണം..

തന്റെ മകള്‍ ഇന്നും ജീവിക്കുന്നു ...അവളാണ് തന്റെ ഭാര്യയെയും മകനെയും നോക്കുന്നത്....തന്റെ കുടുംബത്തിന്റെ താങ്ങും തണലും..അവരിപ്പോള്‍ ഇയാളുടെ  ഭാര്യയുടെ അനിയത്തിയുടെ വീട്ടിലാണ് താമസം അല്ലെ...

അതെ,, ജയിലില്‍ വന്ന കത്തിലൂടെ അവരെയും ചത്തവന്റെ ആള്‍ക്കാര്‍ ഭീഷണി പെടുത്തിയിരുന്നു എന്നറിഞ്ഞു ..എല്ലാം കൂടി ആലോചിച്ച പേടിയാകുന്നു ....

ഞാന്‍ മറുപടി പറഞ്ഞു ...ഭയക്കാതെ ഞാന്‍ സഹായിക്കാം...
അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു ....എനിക്കൊരു സഹായം വേണം...എന്നെ ഈ നഗരത്തില്‍ നിന്ന് എന്റെ കുടുംബത്തിന്റെ അടുത്ത് എത്തിക്കണം ...ജയില്‍ മുതലേ അവന്റെ ആള്‍ക്കാര്‍ എന്റെ പിറകെ ഉണ്ട്...
ഞാന്‍ മറുപടി പറഞ്ഞു....ഞാന്‍ കൊണ്ട് വിടാം ...ആദ്യം മഴ ഒന്ന് മാറട്ടെ..
മഴ പൊടുന്നനെ മാറി....ഞങ്ങള്‍ യാത്ര തിരിച്ചു....ഇരുട്ടിലൂടെ യാത്ര തുടര്‍ന്ന്...ചീവിടിന്റെ സ്വരം...ടോര്‍ച്ചിന്റെ വെളിച്ചം എന്റെ കൈകളുടെ ചലനത്തിനോപ്പം  മാറി മാറി കൊണ്ടേയിരുന്നു .കൂടെയുള്ള ആള്‍ ഒന്നും മിണ്ടുന്നില്ല..ഒടുവില്‍ ബസ്‌ സ്റൊപ്പിലെത്തി .അപ്പോഴും കൂടെയുള്ള ആള്‍ ചുറ്റുപാടും നോക്കുക ആയിരുന്നു.. ആരെങ്കിലും ഇരുട്ടിന്റെ മറവില്‍ തന്റെ ചോരക്കു വേണ്ടി ദാഹിക്കുണ്ടോ എന്ന്..
ഞാന്‍ സമാധാനിപിച്ചു അയാളോട് ഇങ്ങനെ പറഞ്ഞു ....ഞാന്‍ ഉള്ളപ്പോള്‍ ആരും തന്നെ ഒന്നും ചെയ്യില്ല ...ആ ദൈര്യം അയാളില്‍ നിറഞ്ഞു ...
ബസ്‌ എത്തി ....ഞങ്ങള്‍ ഇരുവരും അതില്‍ ഇരുന്നു...കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ മണിയുടെ ചരടില്‍ നിന്നൊരു തുള്ളി വെള്ളം എന്റെ മേല്‍ വീണു....തണുത്ത കാറ്റ്‌ പുറത്തു നിന്ന് വീശി തുടങ്ങി ....ഒരു കൊച്ചു കുഞ്ഞിറെ കരച്ചില്‍ കേട്ട് തിരിഞ്ഞപ്പോള്‍ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു...കുഞ്ഞിന്റെ ദാഹം മാറ്റിയ അവരും ഒരു ചെറു മയക്കത്തിലേക്ക്‌ വഴുതി വീണു..
അവരെ എനിക്കറിയാം ....ചെറു പ്രായത്തില്‍ വിധവ ....ജീവിതത്തില്‍ ഒത്തിരി സഹിച്ചവള്‍ ..എങ്ങിലും സ്വന്തം പ്രയത്നം കൊണ്ട് കുഞ്ഞിനേം നോക്കി ജീവിക്കുന്നു...
ബസ്‌ ഡ്രൈവര്‍ അയാളുടെ എല്ലാ ശൌര്യതോടും കൂടി വളയം തിരിക്കുന്നു ....രാത്രി ഡ്രൈവര്‍മാരുടെ കണ്ണുകള്‍ മൂങ്ങക്ക് തുല്യം ....ബസ്‌ ചീറി പായുന്നു...എന്റെ കൂടെയുള്ള ആള്‍ തന്റെ കുടുംബത്തോട് ചേരാന്‍ പോകുന്ന  സന്തോഷം സ്വപ്നം കണ്ടു മയങ്ങുകയാരുന്നു ....എങ്ങിലും  ഭീതി നിറഞ്ഞ മുഖഭാവമായിരുന്നു അയാള്‍ക്ക് .

ഞാന്‍ ഉള്ളില്‍ ചിന്തിച്ചു ....ഇയാള്‍ എന്തിനാണ് ഭയപെടുന്നത്....ഞാന്‍ കൂടെ ഉള്ളപ്പോള്‍ ....
ഇറങ്ങേണ്ട സ്ഥലമായിരിക്കുന്നു ,,,,,ഞങ്ങള്‍ ഇരുവരും പുറത്തിറങ്ങി...ആ ദേശത്ത് മഴയില്ല....എങ്ങിലും തണുപ്പിന്റെ നേരിയ കാറ്റ്‌ പതിയെ തഴുകി കടന്നു പോകുന്നു...
കൂടെയുള്ള ആളിന്റെ മനസ്സൊന്നു തണുത്തു കാണും
അപ്പ്രതീക്ഷിതമായ്‌ ഒരാള്‍ ഞങ്ങളുടെ മുന്നിലേക്ക്‌ ചാടി വീണു...എന്റെ കൂടെയുള്ള ആള്‍ നിലവിളിച്ചു.. റോഡിലൂടെ ചീറിപായുന്ന വണ്ടികളുടെ ശബ്ധതിനിടയില്‍ അതാരും കേട്ടില്ല....പോരാത്തതിന് ഇരുട്ടും...
അയാള്‍ എന്നെ നോക്കി യാചിച്ചു .....എന്നെ രക്ഷിക്കൂ....ഇത് അവന്റെ ആളാണ്‌ ...എന്നെ ഇവന്‍ കൊല്ലും
അയാളെ രക്ഷിക്കാന്‍ എനിക്ക് വളരെ എളുപ്പം കഴിഞ്ഞു....എന്റെ പോക്കറ്റില്‍  ഞാന്‍ പേന എടുത്തു...അന്ത്യം എഴുതുവാന്‍ മാറ്റി വെച്ച നോവലിന്റെ ഒടുവിലത്തെ വരിയില്‍ ഇങ്ങനെ എഴുതി...

എന്റെ നായക കഥാപാത്രത്തെ കൊല്ലുവാന്‍ വന്ന വില്ലനെ നായകന്‍ മല്പിടുതതിനിടയില്‍ റോഡിലേക്ക് തള്ളിയിടുന്നു....ചീറി പാഞ്ഞു വന്ന ലോറി അയാളെ ഇടിച്ചു തെറിപ്പിച്ചു...
ഒരു ഞെട്ടലില്‍ നിന്നുണരുന്ന പോലെ ആരോ  ഭ്രാന്താശുപത്രിയില്‍ എന്റെ സെല്ലിന്റെ കമ്പിയിഴകളിലൂടെ വടി കൊണ്ട് തട്ടുന്നു.....
ഉറങ്ങിയിയില്ലെടാ എന്നൊരു അലര്‍ച്ചയും......
-----------------------------------------------------------------------------------------------------------------------------------------------------------------------------------------
രചന : ജോര്‍ജ് മാത്യു ചെറിയത്ത്

Sunday, September 4, 2011

F A C E B O O K നോട് ..

നോക്കൂ.. എന്റെ രക്തത്തിനിന്ന് നീല നിറമാണ്..
നിന്റെ രക്തത്തിന് ചുവപ്പും..
ഓരോ പ്രഭാതത്തിലും നിന്റെ ഇടത്തേ നെറ്റിയിലുണ്ടാകുന്ന
മൂന്ന് മുറിവുകളാണിന്നെന്റെ ജീവിതം..
F A C E  B O O K എന്ന എട്ട് അക്ഷരങ്ങളാണെന്റെ ജീവന്റെ ആധാര ശില !

                                                                                      ........ രൂപേഷ്‌ കൈലാസ്‌  

Monday, February 7, 2011

സ്ത്രീത്വതിനൊരു ചരമഗീതം...

പാളത്തില്‍  ഞെരിഞ്ഞു ലോഹ ചാടുകള്‍  കൂകിപായവേ 
വെറി കെട്ട ശ്വാനന്റെ നഖങ്ങള്‍ എന്റെ
മാനത്തില്‍  വിഷം തീണ്ടവേ
വൈകല്യം  പോലും  കണ്‍ തുറിച്ചു തന്റെ 

ഭ്രാന്തമാം  കണ്കളാല്‍  നോക്കി  എന്നെ
ഓടുന്ന  യന്ത്രത്തില്‍  നിന്നൊരു നേരം 

കൊണ്ടൊരു   പൂപോലെ  പിടിച് എറിയവേ
സ്ത്രീത്വം  നാണിച്ചു  മുഖംമറച്ചു
പൌരുഷം   ഭീതിയാല്‍  മുഖംതിരിച്ചു
ഈ  ശലഭം  ഇവിടെ  പുഴുവരിക്കവേ
നാളെ  എനിക്കും  ഒരുങ്ങും  ഒരു    സ്മൃതിമണ്ഡപം
........ജോര്‍ജ് മാത്യു   ചെറിയത്ത്


Sunday, January 2, 2011

കലണ്ടര്‍

നിന്റെ ദിനചര്യകള്‍കൊരു തൂണായി നിന്ന എന്നെ
ഈ 31  ഇന്റെ  അന്ത്യ യാമത്തില്‍ നിഷ്കരുണം വലിച്ചെറിഞ്ഞു
നാളെയുടെ സ്പന്ദനങ്ങള്‍കൊരു അക്കം കുറിക്കുവാന്‍ എന്നെ
വേണമെന്ന് വെറുതെ ഞാന്‍ മോഹിച്ചു കഴിഞ്ഞ കൊല്ലം....
ഇതാ ഇന്നീ ചവറ്റു കുട്ടയില്‍  കിടക്കുന്നു ഞാന്‍ ...
പുതിയവന്‍ ചുമരില്‍ കിടന്നൂ ചിരിക്കുന്നു  ..
അവനറിയുന്നുവോ അവന്റെ ആയുസും 365 ദിനം മാത്രം എന്ന സത്യം ......ജോര്‍ജ് മാത്യു ചെറിയത്ത്