നിന്റെ ദിനചര്യകള്കൊരു തൂണായി നിന്ന എന്നെ
ഈ 31 ഇന്റെ അന്ത്യ യാമത്തില്‍ നിഷ്കരുണം വലിച്ചെറിഞ്ഞു
നാളെയുടെ സ്പന്ദനങ്ങള്കൊരു അക്കം കുറിക്കുവാന്‍ എന്നെ
വേണമെന്ന് വെറുതെ ഞാന്‍ മോഹിച്ചു കഴിഞ്ഞ കൊല്ലം....
ഇതാ ഇന്നീ ചവറ്റു കുട്ടയില്‍ കിടക്കുന്നു ഞാന്‍ ...
പുതിയവന് ചുമരില്‍ കിടന്നൂ ചിരിക്കുന്നു ..
അവനറിയുന്നുവോ അവന്റെ ആയുസും 365 ദിനം മാത്രം എന്ന സത്യം ......ജോര്‍ജ് മാത്യു ചെറിയത്ത്
2 comments:
ha..ha..kollam
ഇല്ല നിന്നെ ഞാനെന്റെ ചവട്ടുകുട്ടയുടെ
പാമ്സുപൂരിതമായ കരവലയങ്ങളിലെയ്ക്കയക്കില്ല
കാലചക്രത്തിന്റെ അനിയന്ത്രിതമായ കരക്കത്തില്
365 ദിനങ്ങളില്‍ നീയെനിക്ക് കൂട്ടായ് താങ്ങായ് നിന്നു
നിന്നെയിനിയും എനിക്ക് വേണം
എന്റെ കുഞ്ഞിന്റെ പുസ്തകങ്ങളെ പൊതിയാന്‍
അവനു സൂര്യനെ തൊട്ടു കളിക്കാനുള്ള പട്ടമാകാന്‍
അടുക്കളയിലേയ്ക്ക് പലചരക്ക് പൊതിഞ്ഞു കൊണ്ടുവരാന്‍
എനിക്കിനിയും നിന്നെ വേണം ഇനിയും....
Post a Comment