ഇടത്തരം ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച എനിക്ക് ജുബ്ബകള്‍ അതിന്റെ എല്ലവിത ജാടയോട് കൂടിയും എനിക്കിഷ്ടമാരുന്നു ...
മ്ദ്യതിരുവതാം കൂറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ റബ്ബറിന്റെ മണമുള്ള
നാട്ടില്‍ ജുബ്ബ ധരിച്ച അച്ചായന്മാരെ കാണുമ്പോള്‍ എനിക്കും അത് പോലെ ഒന്ന്
തൈചിടുവാന്‍ കൊതി തോന്നിയിരുന്നു പക്ഷെ അവര്‍ പലപ്പോഴും കൊച്ചമ്മമാരുടെ പിറകില്‍ ആയിരുന്നു ........
അതിനു ശേഷം എണ്ണ പനയുടെ നാടുകളില നിന്ന് നാട്ടില്‍ വിരുന്നു വരുന്ന
വിദേശികളായ സ്വദേശികള്‍ ഇട്ടു നടക്കുന്ന പല പല മിന്നുന്ന ജുബകള്‍
എനിക്ക് ഹരമായി മാറി ..
ജുബകള്‍ അതിന്റെ പല തുനികടകളിലും തൂക് കയറില്‍ കിടന്നു പല്ലിളിക്കുന്നത് കൊതിയോടെ ഞാന്‍ നോക്കി നിന്നിരുന്നു
വിദ്യാഭാസം മനുഷ്യനെ ഒരു പരിധിവരെ വേഷ വിതാനത്തിന്റെ ഭാദ്യത
മനസ്സിലാക്കി തുടങ്ങിയ നാള്‍ ഞാന്‍ ഖാദര്‍ ജുബ്ബകല്ക് പിറകെ പോയി ..
കാലത്തിന്റെ കുതിച്ചു പോക്കില്‍ ജുബ്ബയുടെ രൂപ ഭാവങ്ങള്‍ എന്റെ വികാരങ്ങല്കും
വിചാരങ്ങല്കും അനുസരിച്ച് വളര്‍ന്നിരുന്നു ..കവി സദസ്സുകളില്‍ വിയര്‍പിന്റെ
തുള്ളികള്‍ വേഷങ്ങളോട് അടക്കം പറയുന്ന സാഹിത്യ വിദൂഷകരുടെ
നിറം മങ്ങിയ ജുബ്ബകള്‍ എന്റെ പ്രീതി പിടിച്ചു പറ്റി ..ആ ജുബ്ബകല്ക് താങ്ങും
തണലുമായി ഒരു സഞ്ചി കൂടി വേണം എന്നാ പരമാര്‍ത്ഥം എന്നിലെ ഞാന്‍
മെനഞ്ഞെടുത്ത സാഹിത്യകാരന് ദഹിച്ചില്ല ...
ഒടുവില്‍ പ്രവാസ ജീവിതന്റെ മിന്നുന്ന പ്രഭയില്‍ പല നിറത്തിലുള്ള ജുബ്ബകള്‍
കടന്നു വന്നു ...അപൊഴേക്കും ആരൊക്കെയോ ചേര്‍ന്ന് ജുബ്ബകളുടെ രൂപ
ഭാവങ്ങളില്‍ വരുത്തിയ മാറ്റം എന്റെ ജുബ്ബ സങ്ങല്‍പങ്ങല്ല്ക് ഒരു പരിദി വരെ മങ്ങല്‍ ഏല്പിച്ചു ..
കാലത്തിന്റെ ഇനിയുള്ള വേദികളില്‍ എത്രയോ തരത്തില്ലുള്ള ജുബ്ബകള്‍ എന്റെ
മുന്നില്‍ കടന്നു വരും എന്നറിയില്ല ,,,എങ്കിലും ഒന്ന് പറയാന്‍ ഞാന്‍ ബാധ്യസ്ഥാനാണ്
ഓരോ ജുബ്ബയ്കും ഓരോ ജീവിതരീതിയുടെ കഥകള്‍ പറയാന്‍ ഉണ്ട് എന്നത് ...ജോര്‍ജ് മാത്യു ചെറിയത്ത്
No comments:
Post a Comment