Total Pageviews

Monday, December 27, 2010

ജുബ്ബകള്‍ കഥ പറയുന്നു ....

ഇടത്തരം   ക്രിസ്തീയ കുടുംബത്തില്‍  ജനിച്ച  എനിക്ക്  ജുബ്ബകള്‍  അതിന്റെ എല്ലവിത ജാടയോട്  കൂടിയും  എനിക്കിഷ്ടമാരുന്നു ...
മ്ദ്യതിരുവതാം കൂറിലെ   ഒരു  കൊച്ചു   ഗ്രാമത്തില്‍  റബ്ബറിന്റെ  മണമുള്ള
നാട്ടില്‍ ജുബ്ബ  ധരിച്ച അച്ചായന്മാരെ  കാണുമ്പോള്‍  എനിക്കും  അത്  പോലെ  ഒന്ന്
തൈചിടുവാന്‍  കൊതി  തോന്നിയിരുന്നു പക്ഷെ അവര്‍ പലപ്പോഴും കൊച്ചമ്മമാരുടെ പിറകില്‍ ആയിരുന്നു ........

അതിനു  ശേഷം  എണ്ണ  പനയുടെ നാടുകളില  നിന്ന്  നാട്ടില്‍  വിരുന്നു  വരുന്ന 
വിദേശികളായ   സ്വദേശികള്‍   ഇട്ടു  നടക്കുന്ന  പല  പല  മിന്നുന്ന  ജുബകള്‍
എനിക്ക്  ഹരമായി  മാറി ..

ജുബകള്‍  അതിന്റെ    പല  തുനികടകളിലും  തൂക്  കയറില്‍  കിടന്നു  പല്ലിളിക്കുന്നത്   കൊതിയോടെ  ഞാന്‍  നോക്കി  നിന്നിരുന്നു
വിദ്യാഭാസം  മനുഷ്യനെ  ഒരു  പരിധിവരെ  വേഷ വിതാനത്തിന്റെ ഭാദ്യത 
മനസ്സിലാക്കി  തുടങ്ങിയ  നാള്‍  ഞാന്‍  ഖാദര്‍  ജുബ്ബകല്ക്  പിറകെ  പോയി ..

കാലത്തിന്റെ  കുതിച്ചു  പോക്കില്‍  ജുബ്ബയുടെ  രൂപ  ഭാവങ്ങള്‍  എന്റെ  വികാരങ്ങല്കും
വിചാരങ്ങല്കും  അനുസരിച്ച്  വളര്‍ന്നിരുന്നു ..കവി സദസ്സുകളില്‍ വിയര്‍പിന്റെ
തുള്ളികള്‍  വേഷങ്ങളോട്  അടക്കം  പറയുന്ന  സാഹിത്യ  വിദൂഷകരുടെ 
നിറം  മങ്ങിയ  ജുബ്ബകള്‍  എന്റെ  പ്രീതി  പിടിച്ചു  പറ്റി ..ആ  ജുബ്ബകല്ക്  താങ്ങും
തണലുമായി  ഒരു  സഞ്ചി  കൂടി  വേണം  എന്നാ  പരമാര്‍ത്ഥം  എന്നിലെ   ഞാന്‍ 
മെനഞ്ഞെടുത്ത  സാഹിത്യകാരന്  ദഹിച്ചില്ല ...

ഒടുവില്‍  പ്രവാസ  ജീവിതന്റെ  മിന്നുന്ന  പ്രഭയില്‍  പല  നിറത്തിലുള്ള  ജുബ്ബകള്‍
കടന്നു  വന്നു ...അപൊഴേക്കും  ആരൊക്കെയോ  ചേര്‍ന്ന്  ജുബ്ബകളുടെ  രൂപ
ഭാവങ്ങളില്‍  വരുത്തിയ  മാറ്റം എന്റെ  ജുബ്ബ  സങ്ങല്‍പങ്ങല്ല്ക്  ഒരു  പരിദി  വരെ  മങ്ങല്‍ ഏല്പിച്ചു ..

കാലത്തിന്റെ  ഇനിയുള്ള   വേദികളില്‍ എത്രയോ   തരത്തില്ലുള്ള  ജുബ്ബകള്‍  എന്റെ
മുന്നില്‍  കടന്നു  വരും  എന്നറിയില്ല ,,,എങ്കിലും  ഒന്ന്   പറയാന്‍  ഞാന്‍  ബാധ്യസ്ഥാനാണ്
ഓരോ  ജുബ്ബയ്കും  ഓരോ  ജീവിതരീതിയുടെ  കഥകള്‍  പറയാന്‍  ഉണ്ട്  എന്നത് ...ജോര്‍ജ് മാത്യു ചെറിയത്ത്

Monday, December 20, 2010

അത്ഭുത മസ്തിഷ്കം ....

ക്ലോക്കിന്റെ  സൂചികള്‍  ഒന്ന്  നിന്ന്  തന്നെന്ഗില്‍ ....എനിക്കീ  ജോലി  തീര്‍ത്തു  പെട്ടന്ന്  വീട്ടില്‍
ചെന്ന്  കുറെ  നേരം  കുടുംബത്തോട്  കൂടി  ഇരിക്കമാരുന്നു .....ഇല്ല  അതൊരിക്കലും   നടക്കില്ല
ഇടയ്ക്  തിരിച്ചൊന്നും  പറയാതെ  , എല്ലാം  ഏറ്റു  വാങ്ങുന്ന  അത്ഭുത മസ്ടിഷ്കത്തോട്‌  പറയേണ്ടതല്ലം പറഞ്ഞുകൊണ്ട്   അയാള്‍  തന്റെ   ജോലി  തുടര്‍ന്ന്   കൊണ്ടേ    ഇരുന്നു  . ..ഒരിക്കലും  തീരാത്ത  ജോലി ...

365 ദിവസവും   നടന്ന    അതെ    വഴികള്‍   , കുപ്പായങ്ങള്‍    മാത്രം   മാറുന്നു  ..ദിനചര്യകള്‍   എല്ലാം  ഒരു   പോലെ  .......ചിന്തയുടെ   നീരൊഴുകില്‍   എല്ലാം   കണക്കു  കൂടലുകള്‍    മാത്രം  ,,,പുതിയ വീട്  , വാഹനം ,  കുട്ടികളുടെ പഠനം ,പെങ്ങമാര്‍  , എല്ലാം  എല്ലാം  ...ഭ്രാന്തമായ  ആലോചനകളില്‍  അത്ഭുത മസ്ടിഷ്കവും  ഒരു  പരിധി  വരെ കൂടാനും  കുറയ്കാനും  സഹായിക്കുന്നു ...

അയാളുടെ  മുന്നില്‍  കൂട്  കൂടിയ ചോദ്യങ്ങള്‍ക്  ഉത്തരം  തേടുക  എന്ന  ഒരേ  ഒരു  ലക്‌ഷ്യം  ആയിരുന്നു  അയാളുടെ  ജീവിതം.... കൂടെയുള്ള  മറ്റു  യെന്ത്ര    മനുഷ്യരും  തന്നെ  പോലെ  ആണെങ്കിലും   അവര്‍  ഇടയ്ക്കിടെ  മനുഷ്യര്‍ ആകുന്നുണ്ടോ എന്ന  നേരിയ ചിന്താ  അയാളെ  ഒരു  പരിധി വരെ  ചിന്തിപ്പിച്ചിരുന്നു ...പെട്ടെനു  തന്നെ  അതിനൊരു  മാറ്റം  വരുത്തുവാന്‍  എന്നപോലെ പുതിയ  തൊഴില്‍  തിരക്കുകള്‍  അയാളിലേക്ക്  കടന്നു  വന്നുകൊണ്ടിരുന്നു  ...

ഒടുവിലൊരു  ഒഴിവു  ദിനം  അയാളെ  തേടി  വന്നിരിക്കുന്നു ...ഇന്ന്  ജോലി  കഴിഞ്ഞാല്‍  നാളെ  അവധി യാണ്
....അത്ബുദ  മസ്തിസ്കതോട്   വിട പറഞ്ഞപ്പോള്‍   അവന്‍  നിശ്ചലനയിരിക്കുന്നു ...ഇല്ല  ഒരു  കാരണവശാലും  തന്‍  ഇന്നിതിന്റെ  മുന്നില്‍  ഇരിക്കില്ല  എന്ന് ഉറച്ചയാല്‍ ബലമായി  അത്ബുദ  മസ്തിഷ്കത്തിന്റെ  ജീവനെ  ഊതി  കെടുത്തി ...

തിരികെ  വീടിലേക്ക്‌ നടന്നപോള്‍  അയാള്‍ക്   തന്റെ  കാലുകള്‍ക്  വേഗത  കൂടിയോ  എന്ന് തോന്നി ...എന്തോ  ഒന്ന്  തന്നെ ഓടുവാന്‍  പ്രേരിപിക്കുന്നപോല്‍ ..

ആ   യാത്രയില്‍  അയാള്‍  സ്വപ്നങ്ങള്‍  നെയ്തു ...

വീട്ടില്‍  ഏവരെയും  അമ്പരപ്പിച്ചു കൊണ്ട്  തന്‍  ചെല്ലും , എന്തന്നാല്‍  അയാള്‍ക് നാളെ ഒഴിവു  ദിനമാണ് ....
ഭാര്യയും  കുഞ്ഞും ഒത്തൊരു  ഔടിംഗ് ...സിനിമ ...പാര്‍ക്ക്‌  എല്ലാം  അയാളില്‍  ഒരു  നിമിഷം  കൊണ്ട്  മിന്നി  മറഞ്ഞു ...താന്‍  നേരത്തെ  വീട്ടില്‍  കയറി  ചെല്ലുന്നത്  ഒരു   സംഭവം  തന്നെ  ആയിരിക്കും  ,,,,തന്റെ  ഭാര്യയില്‍  നിന്ന് കേള്‍ക്കാന്‍  പോകുന്ന  സ്നേഹമുള്ള   വാക്കുകള്‍  ,,,,,കുഞ്ഞിന്റെ കൊഞ്ചല്‍  എല്ലാം  ഓര്‍ത്തു  അയാള്‍  ആനന്ദഭരിതനായി ...കഴുത്തില്‍  കൊച്ചമ്മമാര്‍  നായ്ക്  കെട്ടിയ  ബെല്‍ട്  പോലെ  ഞാന്നു  കിടന്ന  ആധുനിക  കോണക  വാല്‍ ഊരി  കീശയില്‍  വെച്ച് ..

പെട്ടെന്ന് ചീവിടിന്റെ   ഒച്ചയോടെ  തന്റെ  മുന്നില്‍  വന്നു   നിന്ന  ഭീമാകാരനായ
വാഹനത്തിന്റെ  കുട്ടിസ്രാങ്ക്  തല  പുറത്തേക്കിട്ടു  ഗര്‍ജിച്ചു ....ചാവാന്‍  ഇറങ്ങിയത് ആണോട ....

ഒരു  നിമിഷം    തന്റെ   മേല്‍  ചാര്‍ത്ത പെട്ടിരുന്ന എല്ലാ  ബിരുദങ്ങളും  കൊഴിഞ്ഞ പോലെ  തോന്നി  ...ഇടറിയ    ശബ്ദത്തില്‍   ഒരു   ക്ഷമാപണം  നടത്തി  മുന്നോട്  നീങ്ങി 

രാത്രി  ഏറെ  വൈകിയിരിക്കുന്നു ....എങ്കിലും  കണ്ട  സ്വപ്നങ്ങള്‍  എല്ലാം  യഥാര്‍ദ്യമാകുമല്ലോ  എന്നോര്‍ത്ത്  അയാള്‍  കതകില്‍  മുട്ടി ..... ....ആരാ...........  എന്ന്  ഭാര്യയുടെ   സ്വരം  കേള്‍ക്കുന്നു ....
അധികമായി  അവര്‍   ഇരുവരും  തമ്മില്‍  കാണാറില്ല ....കാരണം  അയാള്‍  ഉണരുമ്പോള്‍  അവര്‍  ആതുര ശിശ്രൂഷകായി   ആസ്പത്രിയിലേക്ക്  പോകുമാരുന്നു ...അയാള്‍  ഉണരുമ്പോള്‍  അവര്‍  വന്നു കിടന്നുറങ്ങുകയും   ചെയ്യും ....അങ്ങനെ  ആ  ദിവസം അവര്‍  കണ്ടു  മുട്ടി ....

ചിരിച്ചു  കൊണ്ടകത്തു  പ്രവേശിച്ച  നമ്മുടെ  നായകനെ  ക്രൂര  ഭാവത്തോടെ  യാണ്  ഭാര്യ നോക്കിയത് ....ഒരേ  ഒരു  ചോദ്യം  .....എവിടാരുന്നു  മനുഷ്യ ....കൊച്ചിന്  വയ്യാതെ  ഞാന്‍  നിങ്ങളെ  കിടന്നു  വിളിയോട്  വിളിയ ...ആ  മൊബൈല്‍  എവിടാ  കൊണ്ട്  കളഞ്ഞു ....അപ്പോഴാണ്  അയാള്‍  ആ  കാര്യം  ഓര്‍ത്തത്‌ ...നാളെ  അവധിയനെന്നോര്തുള്ള  സന്തോഷത്തില്‍  അയാള്‍  മൊബൈല്‍  അത്ഭുത മസ്തിഷ്കത്തിന്റെ അരികില്‍  വെച്ച്   മറന്നിരിക്കുന്നു ...

കൊച്ചിനേം   കൊണ്ടിപ്പോ  ആസ്പത്രിയില്‍  പോകണം ,,,,,ഭാര്യ  ആക്രോശിച്ചു ....ശെരിയാണ്‌ .... തൊട്ടു  നോക്കിയപ്പോള്‍  പൊള്ളുന്ന  പനി ..ഒടുവില്‍  കുട്ടിയേം  താങ്ങി  ഉടനെ  തന്നെ  അവര്‍  ആസ്പത്രിക്ക്   തിരിച്ചു .......beverages   corporation ന്റെ മുന്നിലെ  തിരക്കിനെ വെല്ലുന്ന പോലെ ജനമാണ്  ആസ്പത്രിയില്‍ .....എങ്കിലും  ഏറ്റവും   ഒടുവില്‍  ഭിഷഗ്വരന്റെ മുന്നില്‍  എത്തി ...കുറെ   ഗുളികകളും  എഴുതി  തന്നു ...അയാള്‍  MBBS നു  കോളേജില്‍  കൊടുത്ത  ഒരു  മാസത്തെ  ഫീസിനു  തുല്യമായ  പണം ആ  പഹയനു കൊടുത്തു  അവിടെ  നിന്നിറങ്ങി . ...വീടിലെത്തിയപ്പോള്‍  നേരം  വെളുത്തിരിക്കുന്നു ....മരുന്ന്  കണ്ടപ്പോള്‍  തന്നെ  കുഞ്ഞിന്റെ പകുതി  അസുഖം    മാറിയിരിക്കുന്നു ...

എങ്കിലും  നാളെ  അവധി ആണല്ലോ എന്നോര്‍ത്ത്   അയാള്‍  കിടന്നുറങ്ങി ....രാവിലെ  എഴുനേറ്റു വേണം  ഭാര്യക്കും  കൊച്ചിനും ഒരു  സര്‍പ്രൈസ്  കൊടുക്കാന്‍  ,,,,അയാള്‍  വീണ്ടും   സ്വപ്നത്തിലേക്  വഴുതി  വീണു ...

നേരം  വെളുത്തപ്പോള്‍  പതിവിലും  ഉന്മേഷത്തോടെ  അയാള്‍  ചാടിയെന്നിട്ടു  ....കുട്ടികാലത്ത്  ഒളിച്ചേ  കണ്ടേ  കളിച്ചപോലെ  അയാള്‍  പമ്മി പതുങ്ങി  അടുക്കളയിലേക്കു    ചെന്ന്   ...നോകിയപോള്‍  ഭാര്യ  അവിടില്ല ...

വീടിലെ  ഫോണ്‍  ബെല്ലടിക്കുന്നു ....അതെ ,,,ഞാന .... ഇന്നെനിക്കു  ഡേ  ഡ്യൂട്ടി ആണ് ....പിന്നെ   ഇന്ന്  നഗരത്തില്‍  ഹര്തലാ  ,,,അതുകൊണ്ട് ഓഫീസില്‍  പോനെങ്ങില്‍ നടന്നു  പോകണം ....കൊച്ചിന്റെ  ആയ  താമസിച്ചേ  വരൂ ....അവര്  വന്നിട്ട്  പോയ  മതി  ....


അയാള്‍  സ്തംഭിച്ചു പോയി ഇന്നലത്തെ തിരക്കില്‍ അവളോട്‌ അവധിയെ പറ്റി പറയാന്‍ മറന്നു പോയി.....എല്ലാം പോളിഞ്ഞല്ലോ ദൈവമേ ....
അടുക്കളയില്‍ ചായ ഉണ്ടാക്കി കൊണ്ട് നിന്നപോള്‍ തന്റെ 2 വയസ്സുള്ള കുഞ്ഞു കടിയിലില്‍ നിന്ന് ഇറങ്ങി വന്നു തന്റെ ദേഹത്ത് തൊടുന്നു.....അവന്റെ മുഖത്തെ ഭാവത്തില്‍ നിന്ന് ഒരു കാര്യം അയാള്‍ വായിച്ചെടുത്തു....എന്തെ  ഇന്ന് പോന്നില്ലേ എന്ന്....

ആയ വന്നു....ഇനി ഇവിടിരുന്നിട്ട് കാര്യമില്ല എന്നോര്‍ത്ത് അയാള്‍ ജോലി സ്ടലതെക്ക് നടന്നു പോയി....മറന്നു വെച്ച തന്റെ മൊബൈല്‍ അത്ഭുത മസ്തിഷ്കത്തിന്റെ അടുതിരിന്നു ചിരിക്കുന്നു...അവര്‍ കുറെ കാര്യങ്ങള്‍ പരസ്പരം കൈ മാറി കാണും ...അവരെങ്ങിലും ജീവിക്കട്ടെ..

ആലസ്യത്തില്‍ നിന്നുണര്‍ന്ന പോലെ അത്ഭുത മസ്തിഷ്കം കണ്‍‌തുറന്നു പറഞ്ഞു " വെല്‍ക്കം"

അതിന്റെ മുഘതും ഒരു പരിഹാസം കളിയാടി ഇരുന്നു...." തനിന്നും വന്നു അല്ലെ.... എന്ന്...

അത്ഭുത മസ്തിഷ്കത്തിന്റെ ചെവിയിലേക്ക് അപ്പോഴേക്കും അയാള്‍ പലതും പറഞ്ഞു കഴിഞ്ഞിരുന്നു.....ജോര്‍ജ് മാത്യു ചെറിയത്ത്

Sunday, December 19, 2010

അന്ധത....

ചുറ്റുവട്ടത്തെ   ഇരുട്ടില്‍  
ഞാന്‍  എന്നെ  തന്നെ  തിരയുന്നു 
പ്രപഞ്ചമില്ലാത്ത  സ്വപ്നങ്ങളില്‍
എന്റെ  സൃഷ്ടികള്‍  മൊഴികളായി  മാറുന്നു
ഒരു  വേള  എന്മിഴി  തുറക്കുകില്‍ 
അറിഞ്ഞവര്‍  പലരും  ചൊല്ലിയ പോല്‍ 
തമസ്സല്ലോ  സുഖപ്രദം
എന്ന്  ചൊല്ലെണ്ടി  വരുമോ  എന്നുറപ്പില്ല ....ജോര്‍ജ് മാത്യു ചെറിയത്ത് 

Thursday, December 16, 2010

കണ്ണട

കുറ്റിപുറത്ത് കുഞ്ഞചാന്‍ ആ നാട്ടിലെ പേരുകേട്ട ഒരു ദാന ദര്‍മിയും  ആളുകളുടെ ഇടയില്‍ വളരെ സ്വാദീനവും ഉള്ള വ്യക്തിയായിരുന്നു . ....
അതാ ....നോക്ക്  കുഞ്ഞചാനാണല്ലോ നടന്നു വരുന്നത് വീടിലേക് തിരികെ കയറുകയാണല്ലോ .,...വീടിന്റെ ഉള്ളില്‍ പ്രവേശിച്ച അദ്ദേഹം എന്തോ തിരയുകയാണല്ലോ......
കുഞ്ഞചാന്‍ :- ഒരു സാധനോം വെച്ചാല്‍ വെച്ചിടത്ത് കാണില്ല ....എന്നാലും എവിടാണോ കൊണ്ട് മറന്നു വെച്ചത്....അതെങ്ങന ഇവടാരേലും ഉണ്ടോ എന്റെ കാര്യം ഒന്ന് നോക്കാന്‍ .....പുറത്തിറങ്ങിയാല്‍ എനിക്ക് കണ്ണാടി ഇല്ലാതെ പറ്റില എന്ന് എല്ലാവര്ക്കും അറിയാം എന്നാലും ആരും നോക്കില്ല...മറിയാമ്മ ഉണ്ടാരുന്നേല്‍ എനിക്കൊനും അറിയണ്ടാരുന്നു..... ഇപ്പോള്‍ മരുമോളുടെ ഭരണം അല്ലേ... എങ്ങന ശെരിയാകും.....
" കുഞ്ഞചാന്‍ തിരയുന്ന മുറിയില്‍ ചെവിയില്‍ ഹെഡ് ഫോണ്‍  സെറ്റ് വെച്ച് പാട്ട് കേട്ടിരിക്കുന്ന കൊച്ചുമകന്‍ ടോണി "
കുഞ്ഞചാന്‍ : ഇവന്‍ പിന്നതു  തലേ വെച്ചാ വെടി പൊട്ടിച്ചാ പോലും അറിയില്ല....
" ആരോ മൊബൈലില്‍ സംസാരിച്ചു കൊണ്ട് കടന്നു വരുന്നു " കുഞ്ഞചാന്റെ മകന്‍ ബെന്നി ആണത് " 
ബെന്നി ഫോണില്‍ :- " ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആകെ തിരക്കില്‍ ആരുന്നു  അറിയാമല്ലോ....ശെരി രണ്ടു ദിവസിതനകം നമുക്ക് ഒന്ന് കൂടാം "

" അവന്‍ പുറത്തേക്കു ഇറങ്ങി പോയി "

എന്താണോ എന്തോ അടുക്കളയില്‍ നിന്ന് ഒച്ചേം ബഹളോം ഒന്നും കേള്‍കുന്നില്ലല്ലോ...മരുമോള്‍   വയടച്ചോ.....

കുഞ്ഞചാന്‍ :- ഓ അല്ലേലും ഞാനിവിടെ ഉണ്ടാങ്ങില്ലല്ലേ അവളുടെ സ്വരം പൊങ്ങു ......കലികാലം

" ശെടാ എന്നാലും എന്റെ കണ്ണട എവിടെ പോയി....."
" കുഞ്ഞചാന്‍  ഉമ്മറത്ത്‌ ചെന്ന്  നോകിയപ്പോള്‍ തറയില്‍ കുഞ്ഞച്ചാന്റെ കണ്ണടയും കയ്യില്‍ വെച്ച് കൊണ്ട് ബെന്നിയുടെ ഇളയ മകള്‍ 2 വയസ്സുകാരി ശലോമി കളിക്കുന്നു.....

കുഞ്ഞചാന്‍ :- അപ്പച്ചന്റെ പുന്നാരമോള് അപ്പച്ചന്റെ കണ്ണടേം വെച്ച് കളിക്കുവാന്നോ....അതിങ്ങു തന്നെ അപ്പച്ചന് പോണം , ഈ വീട്ടില്‍ അപ്പച്ചനോട് സ്നേഹമുള്ള ഒരേ ഒരാള് മോള് മത്രമ....

ശലോമി : ഒരു ചെറു ചിരിയോടെ അത് കൊടുക്കുന്നു.....
കുഞ്ഞചാന്‍ അത് വാങ്ങി പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഉമ്മറത്തെ ചുമരില്‍ മാലയിട്ടു തൂകിയിരിക്കുന്ന കുഞ്ഞചാന്റെ ചിത്രം....
കുഞ്ഞചാന്‍ മനസ്സില്‍ പറഞ്ഞു : ഈ ചിത്രം ഇവിടെ തന്നയ ഇരികേണ്ടത്‌ : അല്ലേലും നാട്ടു കാര്‍കല്ലേ എന്നെ കാണേണ്ടത്.....

പുറത്തു നേരിയ മഴ ചാറുന്നുണ്ട്.....തലേന്ന് പള്ളിയില്‍ നിന്ന് കൊണ്ട് വന്ന വലിയ കുരിശും മെഴുകു തിരികളും ഇപ്പോഴും അവിടെ ഇരിക്കുന്നു.....

കുഞ്ഞചാന്‍ കണ്ണടയും വെച്ച് പതുക്കെ നടന്നകലുന്നു....പുതിയ ലോകത്തെ കാഴ്ചകള്‍ കാണുവാന്‍.....ജോര്‍ജ് മാത്യു ചെറിയത്ത്

Wednesday, December 15, 2010

സ്നേഹം..

കനല്‍ കൊരിയിട്ടെന്റെ ഉള്ളം കരിച്ചു നീ..
ആ കരി കൊണ്ട് നീ നിന്‍റെ കണ്ണിമകള്‍ക്ക് ചന്തമേകി..
കണ്ണീര്‍ പൊടിയരുതൊരിക്കലും അറിയാതെ പോലും,
ചിലപ്പൊഴാ മഷിയിലും ജീവന്‍ തുടിച്ചേക്കാം..

                                                              ........................... കൈലാസ്

Tuesday, December 14, 2010

എന്തിനാണ് ...........................

എന്തിനാണ്  രാവും  പകലും
      "                    ഇരുളും വെളിച്ചവും
       "                   കയ്പും മധുരവും
        "                  കയറ്റവും ഇറക്കവും
         "                 വിദ്വേഷവും  സ്നേഹവും
          "                പട്ടിണിയും സുഭിക്ഷതയും
           "               കുടിലും കൊട്ടാരവും
             "             ദരിദ്രനും സമ്പന്നനും               
              "            ഭ്രാന്തനും ബുദ്ധിമാനും
               "           കറുത്തവരും വെളുത്തവരും   
                 "          കടലും കരയും
                   "        കരച്ചിലും അട്ടഹാസവും
                    "       മരണവും ജനനവും
                      "     സുഗന്ധവും ദുര്‍ഗന്ധവും 
                        "    ദൌര്‍ഭാഗ്യവും ഭാഗ്യവും ..........................
ഇങ്ങനെ നീളുന്നു മനുഷ്യന്‍റെ ഉത്തരം കിട്ടാത്ത ചില ചിന്തകള്‍ ...ഒന്ന് മാത്രം പോരായിരുന്നോ ... ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...നഗ്നസത്യം ,,,, ഇത് രണ്ടും മനുഷ്യന് അവന്‍റെ  ജീവിതചക്രത്തില്‍  കുടുങ്ങി കിടക്കുന്ന വലിയ അനുഭവസമ്പത്താണ്‌  ....
                                                                   
                                                                   ....................ജിനു

Monday, December 13, 2010

കാന്‍സര്‍ ...

വൈരൂപ്യമെന്നില്‍ നിറഞ്ഞാടിയോ ..
ആത്മ ധൈര്യമെന്നില്‍ ഉള്വലിഞ്ഞുവോ....
ശൈശവമെന്നെ പിടികൂടിയോ
ഒന്ന് മാത്രം അറിയാന്‍ മോഹം
നാളെ ഭൂമിയുണരുമ്പോള്‍ ഞാന്‍ ഉണരുമോ  .......ജോര്‍ജ് മാത്യു ചെറിയത്ത്

,,,,,പ്രവാസി ...............

പ്രശ്നങ്ങള്‍.........
പ്രയാസം...
പ്രമേഹം ......
പ്രഷര്‍....
പ്രാരാബ്ദം....
പ്രായം....
പ്രധിബധത...
പ്രകടനം....

പ്രതിമാസ ചിട്ടികള്‍...
പ്രായ പൂര്‍ത്തിയായി വരുന്ന മക്കള്‍ ...................
                   ആദിയായ ജീവിത  സാഗരങ്ങളുടെ അഗാധങ്ങളിലുടെ  അനുദിനം പൊങ്ങിയും താണും നീന്തി തുടിക്കുന്ന ഒരുപാടു ജന്മങ്ങള്‍...... മറ്റുള്ളവര്‍ക് പ്രകാശം പകരുവാന്‍ സ്വയം കത്തിതീരുന്ന ഒരു മെഴുകുതിരി നാളമായി.......പ്രവാസികള്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം  തേടിയിരിക്കുന്നു ......
                                                                                             
                                                                                                                      ................ജിനു

പ്രവാസം‍..

ഞാന്‍ ഈ വിദൂരതയില്‍
നിയോണ്‍ പൂക്കളോട് കുംബസരിക്കുകയാണ്..
നിറം മങ്ങിയ ചിന്തകളില്‍
എന്‍റെ പകലുകള്‍ നിരുപാധികം പിന്‍വാങ്ങുന്നു..
പ്രവാസത്തിന്‍റെ വരണ്ട നാളുകളില്‍ എനിക്ക് ഓര്‍ക്കാനാവുന്നില്ല,
നിന്നെയും.. ഒപ്പം...
ഒരു തുളസി കതിരിന്റെ നൈര്‍മല്യമായി എന്നെ  പൊതിഞ്ഞ മലയാണ്മയെയും.. 

                                                                                    ................. കൈലാസ്
                                                                      

നഗര കാഴ്ചകള്‍..

കണ്ണുകള്‍ ഇറുകെ അടയ്ക്കുക..
കുഞ്ഞേ കരയാതിരിക്കുക..
കാലം കരഞ്ഞു വീഴുന്നത്,
കാതുകളിലൊളിപ്പിച്ചു വയ്ക്കുക..
കരാള ശബ്ദങ്ങള്‍ തന്‍ വിഷ നാമ്പുകള്‍ തീണ്ടാതെ നോക്കുക..
അര്‍ഥം തിരക്കാതെ തൊടുക്കുന്ന ശബ്ദങ്ങള്‍,
ഹൃത്തില്‍ തരക്കാതെ നോക്കുക..
അറിയുക, - ഇത് മഹാ നഗരം..
മലിനം മൗനത്തിന്റെ കണികകള്‍ പോലും..

                                                      ............... കൈലാസ്

നൊസ്റ്റാള്‍ജിയ ...

ഖടികാരത്തിന്റെ ഒച്ചയില്‍ തിരിഞ്ഞു ഞാനൊന്നു നോക്കിയപ്പോള്‍ 
എനിക്ക് പ്രായം 80
18 വയസ്സില്‍ എഴുതി പൂര്‍ത്തിയാകാത്ത പ്രണയ  കവിതയുടെ ബാകി 
തിരികെ ചെന്നെഴുതുവാന്‍ കഴിഞ്ഞു എങ്കില്‍ 
ഖടികാരം വീണ്ടും എന്നെ ഭയപെടുതുന്നു ........ജോര്‍ജ് മാത്യു ചെറിയത്ത് 

Sunday, December 12, 2010

YO YO എന്തൊരു LOL LOL

കേരളത്തിലെ  ഒരു  കുഗ്രാമത്തില്‍ നിന്ന്  ആദ്യമായി  നഗരത്തിലെ  കോളേജില്‍
എത്തിയതായിരുന്നു അവന്‍,, അവനെ ആരും അറിയില്ല, അവനു ആരെയും, അവന്‍  
ആ കലാശാലയെ പറ്റി പൂര്‍വ്വികര്‍ പറഞ്ഞു കേട്ട സങ്കല്‍പം മാത്രമായിരുന്നു
സാഹിത്യവും കലകളും അവാച്യമായ പ്രണയവും, ഒടുവില്‍ പഠനവും എല്ലാം ഇടകലര്‍ന്ന
ഒരു കലാശാല... അവന്‍റെ ഗ്രാമത്തില്‍ ആകെയുള്ള  ബിരുദധാരി പറഞ്ഞുകേട്ട കലാശാലയില്‍
എത്തിയ സന്തോഷത്തിലായിരുന്നു . .

പക്ഷെ എന്തോ ഒരു പന്തികേട്‌ തോന്നിയിരുന്നു അവനാദ്യമേ തന്നെ... എന്തെന്നാല്‍ അവന്‍ 
ആഗ്രഹിച്ച രീതിയില്ലുള്ള ആരെയും കണ്ടില്ല... എങ്കിലും അവന്‍ ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു
ക്ലാസ്സിലെ കുട്ടികള്‍ തന്‍റെ സങ്കല്‍പം പോലെ ഒക്കെ ആയിരിക്കും എന്നവന്‍ കരുതി .

ക്ലാസ്സില്‍ പെണ്‍കുട്ടികള്‍  ഉണ്ട്,,, അവനതും ഒരു പ്രയാസമായിരുന്നു.. GOVT ബോയ്സ്  സ്കൂളില്‍  പഠിച്ച  അവനു പെട്ടന്നൊരു മാറ്റം വളരെ പ്രയാസമായിരുന്നു.... ക്ലാസ്സില്‍ കുട്ടികള്‍ ആരും 
ബെഞ്ചില്‍ അല്ല  ഇരിക്കുന്നത്... ഏവരും ഡെസ്കിലാണ്, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ.... കലികാലം 
അല്ലാതെന്തു  പറയാന്‍... അവന്‍  ഇട്ടിരിക്കുന  കുപ്പായം പോലത്തെ  കുപ്പായങ്ങള്‍  അവിടെ  അവന്‍ എങ്ങും കണ്ടതേ ഇല്ല.... ഏതോ വിചിത്ര ലോകത്ത് നിന്ന് വന്ന ജീവിയെ പോലെ എല്ലാവരും അവനെ ഉറ്റു നോക്കി... താനെന്തോ തെറ്റ് ചെയ്ത പോലെ ആയിരുന്നു എല്ലാവരുടെയും  നോട്ടം..

ഒരുവന്‍  അവന്റെ  മുന്നില്‍  വന്നു  ചോദിച്ചു "ഹേ മാന്‍ യുവര്‍ ഹെയര്‍ സ്റ്റൈല്‍  ഈസ്‌ കൂള്‍" അവന്‍  ഒന്ന്   ഞെട്ടി... അമ്മ  തന്നു  വിട്ട  കാച്ചിയ  എണ്ണ  തേച്ചു  മെഴുകിയ  തന്റെ  മുടിയുടെ  അഴകിനു  ആദ്യമായി  കിട്ടിയ  അംഗീകാരം. അവന്‍ ഒരു ബെഞ്ചിന്റെ വക്കില്‍  ചെന്നിരുന്നു... ആരും  തന്നെ നോക്കുന്നു പോലുമില്ല,, എല്ലാവരും ആട്  ചവക്കുന്ന  പോലെ  എന്തൊക്കയോ  ചവക്കുന്നു... ഒരു ചെറുക്കന്‍ ഒരു പെണ്ണിന്റെ തോളില്‍   കൈയിട്ടു  നടക്കുന്നു.... അവന്‍റെ പെങ്ങള്‍  ആകും..  അല്ലാതെ  അയ്യേ  ....ഒരിക്കലുമില്ല.. അതും ഈ മഹത്തായ  കലാശാലയില്‍... ഇങ്ങനെ ചിന്തയില്‍ മുഴുകി ഇരുന്നപ്പോള്‍... തന്‍റെ  നാട്ടിലെ  S T D ബൂത്ത്  നടത്തുന്ന  ദിവാകരേട്ടന്‍  നടന്നു വരുന്ന പോലെ ഒരു ചെറുക്കന്‍ ഏന്തി ഏന്തി വരുന്നു..

കഷ്ടം,,,, കാല്  വയ്യാത്ത  ആളായിരിക്കും... കാതില്‍ കടുക്കനും  ഉണ്ടല്ലോ,,, പക്ഷെ  വേഷം  വളരെ  പരിഷ്കരിച്ചതാണ്.. ഏതേലും വലിയ  തറവാട്ടിലെ  കുട്ടി  ആയിരിക്കും  അവനും  കരുതി .... ഏതായാലും  ഒരു  കൂട്ടായി... അവന്‍ കൈ കൊണ്ട് എന്തോ  കാണിക്കുന്നുണ്ടല്ലോ... YO YO...
അതെന്താണ് ...വീണ്ടും  അവന്‍  അത്  തന്നെ പറഞ്ഞു... ചിലപ്പോള്‍  സംസാര  ശേഷി  ഇല്ലാത്ത  കുട്ടി  ആരിക്കും.... പാവം..

അതാ  നോക്ക്... എല്ലാ കുട്ടികളും അവന്‍റെ  ചുറ്റും  ഉണ്ടല്ലോ.... ഇല്ല  അവന്‍ മിണ്ടുന്നുണ്ട്... YO YO എന്ന  വാക്ക്  വീണ്ടും  അവന്‍  പറയുന്നു... കുട്ടികള്‍  LOL LOL എന്ന് നിലവിളിക്കുന്നുമുണ്ട്...
എന്തൊക്കെയാണ്  നടക്കുന്നത് ഈശ്വരാ.....ഇതാണോ ഞാന്‍ ആശിച്ചു വന്ന കലാശാല!!

അപ്പോള്‍  അതാ  അവന്‍ പ്രതീഷയോടെ  കാത്തിരുന്ന അദ്ധ്യാപകന്‍ എന്ന  വ്യക്തി കടന്നു വരുന്നു...
വേഷം കത്തി  തന്നെ... അതാ  അദ്ധ്യാപകന്‍ ഡെസ്കിന്‍റെ  മുകളിലേക്ക് ചാടിയിരിക്കുന്നു...
അപ്രതീക്ഷിതമായിരുന്നു  അടുത്ത  അനുഭവം

ആ  വിദ്വാനും  പറയുന്നു ... YO YO.... എന്ന്

ആ  class  എങ്ങനെ  കഴിഞ്ഞു  എന്നറിയില്ല,,,,  കൃഷ്ണന്റെ അമ്പലത്തില്‍  ഉത്സവത്തിന്‌ അരങ്ങേറിയ  കീചക  വധം മനസ്സില്‍  ധ്യാനിച്ച് അവന്‍  ആ  മണിക്കൂര്‍ കഴിച്ചു  കൂടി ....


പ്രീ ഡിഗ്രി  യും  ഡിഗ്രി  യും കടന്നു  വര്‍ഷങ്ങള്‍  നടന്നകുന്നു

അതാ നമ്മുടെ കഥാനായകന്‍  നടന്നു  വരുന്നു... മുടിയഴക് മാത്രം പഴയ പോലെ... ബാക്കിയെല്ലാം  മാറിയിരിക്കുന്നു ....


ഞാന്‍  അവനോടു  ചോദിച്ചു... എന്ത് പറ്റി സുഹൃത്തേ... താന്‍ ആകെ  മാറിയല്ലോ

അവന്‍  പറഞ്ഞു.... this is YO YO MAN......

മനസിലായില്ല  എന്ന്  ഞാന്‍  പറഞ്ഞപ്പോള്‍ അവന്‍  പറഞ്ഞു .....LOL.....LOL ....LOL..........

..................ജോര്‍ജ്  മാത്യു  ചെറിയത്ത്  .

ഭരണം

ചില്ല് കൂട്ടില്‍ ഇരുന്നൊരു നാള്‍
ഞാന്‍ ഈ ലോകത്തെ നോക്കി  കാണും
അന്ന് ഞാന്‍ എന്റെ മുന്നിലെ ചില്ലിലൂടെ
ഏവരേം നോക്കി ചിരിക്കും
എങ്കില്‍ മാത്രമേ അതുടഞ്ഞു താഴെ വീഴുമ്പോള്‍
വീണ്ടും അവര്‍ എന്നെ എടുത്തു ചില്ലുകൂട്ടില്‍ ഇരുത്തു...............ജോര്‍ജ് മാത്യു ചെറിയത്ത്

അയോഗ്യത എന്ന യോഗ്യത

പണ്ടൊരിക്കല്‍ സര്‍ക്കാരിനോട് ഞാന്‍ ചോദിച്ചു
ഒരു ജോലി തരുമോ എന്ന്
അന്ന് സര്‍കാര് പറഞ്ഞു " നിനക്ക് യോഗ്യത ഇല്ലാന്ന്
ഇന്ന് സര്‍കാര്  എന്നോട് ചോദിച്ചു ...
നിനക്ക് ജോലി വേണോഎന്ന്
അപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് യോഗ്യത ഇല്ലല്ലോ എന്ന്  "
അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞു "മകനെ അയോഗ്യത തന്നെയാ ഇന്നത്തെ  യോഗ്യത എന്ന്......
........ജോര്‍ജ് മാത്യു ചെറിയത്ത്

Friday, December 10, 2010

സാഡിസം ....

അവസാന ചാരുകസേരയില്‍ മലര്‍ന്നു കിടന്നു അയവിറക്കാന്‍
വേണ്ടി ഞാന്‍ ഇന്ന് മറ്റുള്ളവര്‍ ഇരിക്കുന്ന ബെഞ്ചിന്റെ കാലുകള്‍
ഇളക്കി മാറ്റി അവരുടെ വീഴ്ചയില്‍ കൈകൊട്ടി ചിരിക്കുന്നു............ 

.........ജോര്‍ജ് മാത്യു ചെറിയത്ത്

Thursday, December 9, 2010

അല്‍ഷിമേഴ്സ്..

സൃഷ്ടി യുടെ വെളിച്ചം എന്നില്‍ നിറഞ്ഞു  നിന്നപ്പോള്‍
എഴുതുവാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടപ്പോള്‍
കഥാപാത്രങ്ങള്‍  എന്റെ മുന്നില്‍ നിറഞ്ഞാടിയപ്പോള്‍
ഒരു നിമിഷം പോലും കളയാതെ എല്ലാം എഴുതുവാന്‍ തുനിഞ്ഞപ്പോള്‍
ഞാനറിയുന്നു....
ആകെയുള്ള പേനയില്‍ മഷിയില്ല....
കടകള്‍ ഇപ്പോള്‍ അടച്ചും  കഴിഞ്ഞിരിക്കും...
ഉണരുമ്പോള്‍ എല്ലാം ഞാന്‍ മറക്കുകയും ചെയ്യും


.............ജോര്‍ജ് മാത്യു ചെറിയത്ത്

യാത്ര

ഓരോ ദിവസവും ഓരോ നീര്തടങ്ങളിലുടെ ഉള്ള  യാത്രകള്‍.................
യാത്രകള്‍ മടുക്കുമ്പോള്‍ വിശ്രമം ..............
വിശ്രമം കഴിയുമ്പോള്‍  അതെ യാത്ര വീണ്ടും തുടരുന്നു.........
എന്നെന്നേക്കുമുള്ള ഒരു നിത്യ വിശ്രമതിലെക്ക്,,,,,,,,,,,,,,,,,,,
                                                                               ജിനു .........

Wednesday, December 8, 2010

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ......

ഒരു പക്ഷെ മനുഷ്യന്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുവാന്‍ തുടങ്ങിയ നാള്‍ മുതല്‍ നാം കേള്‍ക്കുന്ന ഒരു ശബ്ദമാണ്  അന്യോന്യം കാണുമ്പോള്‍ ചോദിക്കുന്ന എന്തൊക്കെ വിശേഷങ്ങള്‍ എന്ന പദം .  
ഞാനും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാചകമാണ് ഇത് . എന്താണ് ഇതു കൊണ്ട് ഉദേശിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... വെറുതെ ഒരു ആശയ വിനിമയം തുടങ്ങാന്‍ വേണ്ടിയാണോ ഈ പദം നാം ഉപയോഗിക്കുന്നത്...അതോ യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു വിശേഷം പറയുവാന്‍ ഉറച്ചു തന്നെയാണോ നാം ഈ ചോദ്യം ഉന്നയിക്കുന്നത്, അല്ലെങ്കില്‍ നമ്മളോട് ഉന്നയിക്കപ്പെടുന്നത്‌..

ആത്മാര്‍ഥമായി ചിന്തിച്ചാല്‍ നാം ഒരു വിശേഷം പങ്കു വെയ്ക്കാന്‍ വേണ്ടി തന്നെയാണോ ഇതിനു മുതിരുന്നത് ,,,, സ്വയം വിമര്‍ശനത്തിനു ഞാനും മുതിരുന്നു,,,, പലപ്പോഴും അല്ല.... ഒരാളെ മുന്നില്‍ കാണുമ്പോള്‍ നാം മനസ്സില്‍ എല്ലാ നല്ല വിശേഷവും തുറന്നു പറയണം എന്ന് കരുതിയാല്‍ പോലും നാം അതിനു മുതിരാറില്ല,,, അല്ലെങ്കില്‍ നമ്മുടെ മനസിന്‍റെ വിങ്ങലുകള്‍ ഒരു സംഭാഷണത്തില്‍ മറ്റൊരാളിലേക്ക് പകരുവാന്‍ നാം മെനക്കെടാറില്ല.... പലപ്പോഴും നമ്മുടെ പ്രിയ സുഹൃത്തുകളുടെ മുന്നില്‍ പോലും ഉലഞ്ഞ മനസുമായി നില്‍ക്കുമ്പോള്‍, നമ്മുടെ മനസിനെ അലട്ടുന്ന പ്രയാസങ്ങള്‍ പറയാന്‍ നാം മടി കാണിക്കുന്നു... ഒരു പക്ഷെ നമ്മുടെ ദുരഭിമാനമോ അല്ലെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ നമ്മളില്‍ തന്നെ നില്കട്ടെ എന്ന കാഴ്ചപ്പാടോ ആയിരിക്കാം.

പ്രത്യേകിച്ച് ഇന്നത്തെ തലമുറ സാങ്കേതിക വിദ്യകള്‍ അനസ്യൂതം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് , മനുഷ്യന്‍റെ മാനസിക നില തകരുന്ന രീതിയില്‍ ഉള്ള പ്രയാസങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒരു കാലത്ത്, എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി തന്‍റേതായ ലോകത്ത് ഒറ്റപ്പെടുമ്പോള്‍ ആത്മഹത്യകള്‍ പെരുകുന്നു, കുട്ടികളില്‍, വലിയവരില്‍, എല്ലാവരിലും ഇതിന്‍റെ പ്രതിബിംബങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കുന്നുണ്ട്,,,

പഴമക്കാര്‍ പറയുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ കിട്ടുന്ന ആശ്വാസം നമുക്ക് മദ്യവും മയക്കുമരുന്നും, ഒരു മുഴം കയറും ഒന്നും തരികയില്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ നാം തന്നെ കൊണ്ട് വരണം.

ഈ ലേഖനത്തിലൂടെ എന്ത് നേടും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു....

ഒന്നുകില്‍ ഒരാളുടെ മനസിലെങ്കിലും എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാല്‍,,,, അല്പം പ്രശ്ങ്ങള്‍ ഒക്കെ ഉണ്ട് , ആരോടെങ്ങിലും തുറന്നു പറഞ്ഞാല്‍ അല്പം ആശ്വാസം കിട്ടും എന്ന് തോന്നുന്നു എന്ന് പറയുമായിരിക്കും...

അല്ലെങ്കില്‍ ഈ കാലഘട്ടത്തിലെ പോലെ എന്തിനും ഏതിനും വാളെടുക്കുന്നവരോട് "എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാല്‍ " മറ്റെയാള്‍ ഹേ ഒന്നുമില്ല എന്ന് പറയുമ്പോള്‍  തിരിക നാം കേള്‍കേണ്ടി വരും  "ചുണയുണ്ടെങ്കില്‍ ഒരു വിശേഷം പറഞ്ഞു നോക്ക് അപ്പൊ കാണാം എന്ന്...


മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല ,,,,,,നിര്‍ത്തട്ടെ,,,,,,ജോര്‍ജ് മാത്യു ചെറിയത്ത്

Tuesday, November 30, 2010

'ഇന്നലെ' 'ഇന്ന്' 'നാളെ'..

'ഇന്നലെ' കളിലെ എന്‍റെ അനുഭവങ്ങള്‍
'ഇന്നിന്‍റെ' ചെയ്തികളില്‍ പ്രതിഫലിക്കുന്നു..
'നാളെ' യുടെ ശോഭനമായ ഭാവിയ്ക്കായി
'ഇന്നലെയും' ഇന്നും' സ്വരുക്കൂട്ടി വയ്ക്കാം നമുക്ക്..


                                                   ...............  കൈലാസ്

നെടുവീര്‍പ്പ് !!

അവന്‍  എന്തൊക്കെയോ ആവാന്‍ ശ്രമിച്ചു.. ഒന്നും ആവാന്‍ സാധിച്ചില്ല,  സമയമായിട്ടില്ലെന്ന് തോന്നി.. പല കാര്യങ്ങളിലും ആവശ്യത്തില്‍ കൂടുതല്‍ പക്വത ഉള്ളതാണ് തന്‍റെ പ്രശ്നമെന്ന് ആരും പറയാതെ തന്നെ പലപ്പോഴും അവനു തോന്നിയിരുന്നു.. പണത്തിന് കടലാസിന്‍റെ വില പോലുമില്ലാത്ത സമയമുണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്, അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല നാളിത് വരെ.. അതൊരു ചൊല്ല്, പഴമക്കാര്‍ പറഞ്ഞത്.. കുതിച്ചു പായുന്ന കാലത്തിനൊപ്പം കുതിക്കാന്‍ പോയിട്ട്, തുഴയാന്‍ പോലുമാകാതെ ഓള ത്തിലോഴുകുന്ന പൊങ്ങു തടി പോലെ.. ദിക്കറിയാതെ.. ദിശയറിയാതെ ലക്ഷ്യമില്ലാതെ തന്‍റെ ജീവിതം.. പഠനം തുടങ്ങിയപ്പോള്‍ ജീവിതത്തിനു വ്യക്തമായൊരു ലക്‌ഷ്യം ഇല്ലായിരുന്നു.. എന്തൊക്കെയോ പഠിച്ചു.. എവിടെയും ഒന്നും ഉപകരിക്കാത്ത രീതിയില്‍.. ഞാനറിയാതെ, ആഗ്രഹിക്കാതെ, എനിക്കര്‍ഹിക്കാത്ത ബിരുദവും വന്നു ചേര്‍ന്നു.. ഒന്നിനെ കുറിച്ചും ഒരു നിശ്ചയമുണ്ടായിരുന്നില്ല.. കൗമാരം കടന്ന് യൗവനത്തില്‍ എത്തിയപ്പോഴും സ്വന്തം ജീവിതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് തനിക്കു കൈ വന്നിട്ടില്ലെന്ന സത്യം ലജ്ജയോടെ അവന്‍ മനസിലാക്കി.. ആരുടെയൊക്കെയോ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സ്വന്തം ജീവിതം വിട്ടു കൊടുത്ത നശിച്ച നിമിഷങ്ങളെ അവന്‍ വീണ്ടും ശപിച്ചു.. എല്ലാത്തിനും മുന്നേ നടക്കെണ്ടവന്‍ - 'പണം' - അതില്ലാത്തവര്‍ എന്നും ഈ ലോകത്ത് ഒരു അധിക പറ്റാണ്.. നിശ്വാസങ്ങള്‍ നെടുവീര്‍പ്പുകളായി മാറുമ്പോള്‍ കണ്ണുനീര്‍ അവന്‍റെ വിയര്‍പ്പില്‍ അലിഞ്ഞു ചേരുകയായിരുന്നു..

                                                                                        ...............  കൈലാസ്

മരണം !!

മരണം.. മനുഷ്യന്‍റെ ഇന്നോളമുള്ള കണ്ടു പിടുത്തങ്ങള്‍ക്ക് ഇനിയും പിടി കൊടുക്കാത്ത ഏക പ്രഹേളിക.. ജനിച്ചവര്‍ എന്നായാലും മരിക്കും.. മരിക്കണം.. അത് പ്രപഞ്ചത്തിന്റെ നിയമമാണ്.. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ആരാലും മാറ്റപ്പെടാനാവാത്ത നിയമം.. ഏതൊരു വന്മരവും ഒരു നാള്‍ മണ്ണോടു ചേരും.. ഈ ലോകത്തിലെ എല്ലാ ജൈവ-അജൈവ വസ്തുക്കളും മണ്ണിനു മാത്രം അവകാശപ്പെട്ടതാകുന്നു.. മനുഷ്യനെ മനുഷ്യനാക്കുകയും അവന്‍റെ നിസംഗതയും ദൌര്‍ബല്യവും വെളിവാക്കുകയും ചെയ്യുന്ന ഒന്നത്രേ മരണം.. ഇന്നീ ഭൂമുഖത്തുള്ളതില്‍ വച്ചേറ്റവും വികസിതമായ തലച്ചോറിന്‍റെ ഉടമ എന്നഹങ്കരിക്കുന്ന മനുഷ്യന്‍റെ ഏറ്റവും ശക്തമായ വെല്ലു വിളി.. അവന്‍റെ ഇന്നോളമുള്ള വിനാശകരമായ കണ്ടു പിടുത്തങ്ങളുടെ ആകെ തുക.. ഓരോ നിമിഷത്തിലുമുള്ള ശ്വാസ നിശ്വാസങ്ങളുടെ താളം. അത്രയേ ഉള്ളു ജീവന്‍..  ഒരു തത്ത്വചിന്തകനെ പോലെ ഇതെല്ലാം മനസ്സില്‍ പല കുറി അവന്‍ ആവര്‍ത്തിച്ചുവെങ്കിലും സ്വന്തം അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല.. ഒരു പാട് കാലം ആത്മാവിന് അഭയം കൊടുത്ത ശരീരം വിട്ട് അനന്ത പ്രപഞ്ചത്തിലെവിടെയോ വിലയും പ്രാപിക്കാന്‍ ഒരു തിരി വിളക്കും കുറച്ചു വിറകും ധാരാളം.. അറുപതു ആണ്ടുകള്‍ ഈ ഭൂമി മാതാവിന്റെ നെറുകയില്‍ ചവിട്ടി നിന്ന് ഒടുവില്‍ ചവിട്ടി നിന്ന മണ്ണിനടിയിലേക്ക്  ഒരു യാത്ര.. കടങ്ങളും കടപ്പാടുകളും പിന്നെയും എന്തൊക്കെയോ ബാക്കി വച്ച്.. ചിത കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു.. അവന്‍ തിരിച്ചു നടന്നു.. അച്ഛന്റെ കാലടികള്‍ തന്നെ പിന്തുടരുന്നതായി അവനു തോന്നി..

                                                                                                              ...............  കൈലാസ്