കുറ്റിപുറത്ത് കുഞ്ഞചാന്‍ ആ നാട്ടിലെ പേരുകേട്ട ഒരു ദാന ദര്‍മിയും ആളുകളുടെ ഇടയില്‍ വളരെ സ്വാദീനവും ഉള്ള വ്യക്തിയായിരുന്നു . ....
അതാ ....നോക്ക് കുഞ്ഞചാനാണല്ലോ നടന്നു വരുന്നത് വീടിലേക് തിരികെ കയറുകയാണല്ലോ .,...വീടിന്റെ ഉള്ളില്‍ പ്രവേശിച്ച അദ്ദേഹം എന്തോ തിരയുകയാണല്ലോ......
കുഞ്ഞചാന്‍ :- ഒരു സാധനോം വെച്ചാല്‍ വെച്ചിടത്ത് കാണില്ല ....എന്നാലും എവിടാണോ കൊണ്ട് മറന്നു വെച്ചത്....അതെങ്ങന ഇവടാരേലും ഉണ്ടോ എന്റെ കാര്യം ഒന്ന് നോക്കാന്‍ .....പുറത്തിറങ്ങിയാല്‍ എനിക്ക് കണ്ണാടി ഇല്ലാതെ പറ്റില എന്ന് എല്ലാവര്ക്കും അറിയാം എന്നാലും ആരും നോക്കില്ല...മറിയാമ്മ ഉണ്ടാരുന്നേല്‍ എനിക്കൊനും അറിയണ്ടാരുന്നു..... ഇപ്പോള്‍ മരുമോളുടെ ഭരണം അല്ലേ... എങ്ങന ശെരിയാകും.....
" കുഞ്ഞചാന്‍ തിരയുന്ന മുറിയില്‍ ചെവിയില്‍ ഹെഡ് ഫോണ്‍ സെറ്റ് വെച്ച് പാട്ട് കേട്ടിരിക്കുന്ന കൊച്ചുമകന്‍ ടോണി "
കുഞ്ഞചാന്‍ : ഇവന്‍ പിന്നതു തലേ വെച്ചാ വെടി പൊട്ടിച്ചാ പോലും അറിയില്ല....
" ആരോ മൊബൈലില്‍ സംസാരിച്ചു കൊണ്ട് കടന്നു വരുന്നു " കുഞ്ഞചാന്റെ മകന്‍ ബെന്നി ആണത് "
ബെന്നി ഫോണില്‍ :- " ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആകെ തിരക്കില്‍ ആരുന്നു അറിയാമല്ലോ....ശെരി രണ്ടു ദിവസിതനകം നമുക്ക് ഒന്ന് കൂടാം "
" അവന്‍ പുറത്തേക്കു ഇറങ്ങി പോയി "
എന്താണോ എന്തോ അടുക്കളയില്‍ നിന്ന് ഒച്ചേം ബഹളോം ഒന്നും കേള്‍കുന്നില്ലല്ലോ...മരുമോള്‍ വയടച്ചോ.....
കുഞ്ഞചാന്‍ :- ഓ അല്ലേലും ഞാനിവിടെ ഉണ്ടാങ്ങില്ലല്ലേ അവളുടെ സ്വരം പൊങ്ങു ......കലികാലം
" ശെടാ എന്നാലും എന്റെ കണ്ണട എവിടെ പോയി....."
" കുഞ്ഞചാന്‍ ഉമ്മറത്ത് ചെന്ന് നോകിയപ്പോള്‍ തറയില്‍ കുഞ്ഞച്ചാന്റെ കണ്ണടയും കയ്യില്‍ വെച്ച് കൊണ്ട് ബെന്നിയുടെ ഇളയ മകള്‍ 2 വയസ്സുകാരി ശലോമി കളിക്കുന്നു.....
കുഞ്ഞചാന്‍ :- അപ്പച്ചന്റെ പുന്നാരമോള് അപ്പച്ചന്റെ കണ്ണടേം വെച്ച് കളിക്കുവാന്നോ....അതിങ്ങു തന്നെ അപ്പച്ചന് പോണം , ഈ വീട്ടില്‍ അപ്പച്ചനോട് സ്നേഹമുള്ള ഒരേ ഒരാള് മോള് മത്രമ....
ശലോമി : ഒരു ചെറു ചിരിയോടെ അത് കൊടുക്കുന്നു.....
കുഞ്ഞചാന്‍ അത് വാങ്ങി പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഉമ്മറത്തെ ചുമരില്‍ മാലയിട്ടു തൂകിയിരിക്കുന്ന കുഞ്ഞചാന്റെ ചിത്രം....
കുഞ്ഞചാന്‍ മനസ്സില്‍ പറഞ്ഞു : ഈ ചിത്രം ഇവിടെ തന്നയ ഇരികേണ്ടത് : അല്ലേലും നാട്ടു കാര്‍കല്ലേ എന്നെ കാണേണ്ടത്.....
പുറത്തു നേരിയ മഴ ചാറുന്നുണ്ട്.....തലേന്ന് പള്ളിയില്‍ നിന്ന് കൊണ്ട് വന്ന വലിയ കുരിശും മെഴുകു തിരികളും ഇപ്പോഴും അവിടെ ഇരിക്കുന്നു.....
കുഞ്ഞചാന്‍ കണ്ണടയും വെച്ച് പതുക്കെ നടന്നകലുന്നു....പുതിയ ലോകത്തെ കാഴ്ചകള്‍ കാണുവാന്‍.....ജോര്‍ജ് മാത്യു ചെറിയത്ത്
No comments:
Post a Comment