കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ആദ്യമായി നഗരത്തിലെ കോളേജില്‍
എത്തിയതായിരുന്നു അവന്‍,, അവനെ ആരും അറിയില്ല, അവനു ആരെയും, അവന്‍
ആ കലാശാലയെ പറ്റി പൂര്‍വ്വികര്‍ പറഞ്ഞു കേട്ട സങ്കല്‍പം മാത്രമായിരുന്നു
സാഹിത്യവും കലകളും അവാച്യമായ പ്രണയവും, ഒടുവില്‍ പഠനവും എല്ലാം ഇടകലര്‍ന്ന
ഒരു കലാശാല... അവന്‍റെ ഗ്രാമത്തില്‍ ആകെയുള്ള ബിരുദധാരി പറഞ്ഞുകേട്ട കലാശാലയില്‍
എത്തിയ സന്തോഷത്തിലായിരുന്നു . .
പക്ഷെ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു അവനാദ്യമേ തന്നെ... എന്തെന്നാല്‍ അവന്‍
ആഗ്രഹിച്ച രീതിയില്ലുള്ള ആരെയും കണ്ടില്ല... എങ്കിലും അവന്‍ ക്ലാസ്സ് മുറിയിലേക്ക് നടന്നു
ക്ലാസ്സിലെ കുട്ടികള്‍ തന്‍റെ സങ്കല്‍പം പോലെ ഒക്കെ ആയിരിക്കും എന്നവന്‍ കരുതി .
ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഉണ്ട്,,, അവനതും ഒരു പ്രയാസമായിരുന്നു.. GOVT ബോയ്സ് സ്കൂളില്‍ പഠിച്ച അവനു പെട്ടന്നൊരു മാറ്റം വളരെ പ്രയാസമായിരുന്നു.... ക്ലാസ്സില്‍ കുട്ടികള്‍ ആരും
ബെഞ്ചില്‍ അല്ല ഇരിക്കുന്നത്... ഏവരും ഡെസ്കിലാണ്, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ.... കലികാലം
അല്ലാതെന്തു പറയാന്‍... അവന്‍ ഇട്ടിരിക്കുന കുപ്പായം പോലത്തെ കുപ്പായങ്ങള്‍ അവിടെ അവന്‍ എങ്ങും കണ്ടതേ ഇല്ല.... ഏതോ വിചിത്ര ലോകത്ത് നിന്ന് വന്ന ജീവിയെ പോലെ എല്ലാവരും അവനെ ഉറ്റു നോക്കി... താനെന്തോ തെറ്റ് ചെയ്ത പോലെ ആയിരുന്നു എല്ലാവരുടെയും നോട്ടം..
ഒരുവന്‍ അവന്റെ മുന്നില്‍ വന്നു ചോദിച്ചു "ഹേ മാന്‍ യുവര്‍ ഹെയര്‍ സ്റ്റൈല്‍ ഈസ് കൂള്‍" അവന്‍ ഒന്ന് ഞെട്ടി... അമ്മ തന്നു വിട്ട കാച്ചിയ എണ്ണ തേച്ചു മെഴുകിയ തന്റെ മുടിയുടെ അഴകിനു ആദ്യമായി കിട്ടിയ അംഗീകാരം. അവന്‍ ഒരു ബെഞ്ചിന്റെ വക്കില്‍ ചെന്നിരുന്നു... ആരും തന്നെ നോക്കുന്നു പോലുമില്ല,, എല്ലാവരും ആട് ചവക്കുന്ന പോലെ എന്തൊക്കയോ ചവക്കുന്നു... ഒരു ചെറുക്കന്‍ ഒരു പെണ്ണിന്റെ തോളില്‍ കൈയിട്ടു നടക്കുന്നു.... അവന്‍റെ പെങ്ങള്‍ ആകും.. അല്ലാതെ അയ്യേ ....ഒരിക്കലുമില്ല.. അതും ഈ മഹത്തായ കലാശാലയില്‍... ഇങ്ങനെ ചിന്തയില്‍ മുഴുകി ഇരുന്നപ്പോള്‍... തന്‍റെ നാട്ടിലെ S T D ബൂത്ത് നടത്തുന്ന ദിവാകരേട്ടന്‍ നടന്നു വരുന്ന പോലെ ഒരു ചെറുക്കന്‍ ഏന്തി ഏന്തി വരുന്നു..
കഷ്ടം,,,, കാല് വയ്യാത്ത ആളായിരിക്കും... കാതില്‍ കടുക്കനും ഉണ്ടല്ലോ,,, പക്ഷെ വേഷം വളരെ പരിഷ്കരിച്ചതാണ്.. ഏതേലും വലിയ തറവാട്ടിലെ കുട്ടി ആയിരിക്കും അവനും കരുതി .... ഏതായാലും ഒരു കൂട്ടായി... അവന്‍ കൈ കൊണ്ട് എന്തോ കാണിക്കുന്നുണ്ടല്ലോ... YO YO...
അതെന്താണ് ...വീണ്ടും അവന്‍ അത് തന്നെ പറഞ്ഞു... ചിലപ്പോള്‍ സംസാര ശേഷി ഇല്ലാത്ത കുട്ടി ആരിക്കും.... പാവം..
അതാ നോക്ക്... എല്ലാ കുട്ടികളും അവന്‍റെ ചുറ്റും ഉണ്ടല്ലോ.... ഇല്ല അവന്‍ മിണ്ടുന്നുണ്ട്... YO YO എന്ന വാക്ക് വീണ്ടും അവന്‍ പറയുന്നു... കുട്ടികള്‍ LOL LOL എന്ന് നിലവിളിക്കുന്നുമുണ്ട്...
എന്തൊക്കെയാണ് നടക്കുന്നത് ഈശ്വരാ.....ഇതാണോ ഞാന്‍ ആശിച്ചു വന്ന കലാശാല!!
അപ്പോള്‍ അതാ അവന്‍ പ്രതീഷയോടെ കാത്തിരുന്ന അദ്ധ്യാപകന്‍ എന്ന വ്യക്തി കടന്നു വരുന്നു...
വേഷം കത്തി തന്നെ... അതാ അദ്ധ്യാപകന്‍ ഡെസ്കിന്‍റെ മുകളിലേക്ക് ചാടിയിരിക്കുന്നു...
അപ്രതീക്ഷിതമായിരുന്നു അടുത്ത അനുഭവം
ആ വിദ്വാനും പറയുന്നു ... YO YO.... എന്ന്
ആ class എങ്ങനെ കഴിഞ്ഞു എന്നറിയില്ല,,,, കൃഷ്ണന്റെ അമ്പലത്തില്‍ ഉത്സവത്തിന് അരങ്ങേറിയ കീചക വധം മനസ്സില്‍ ധ്യാനിച്ച് അവന്‍ ആ മണിക്കൂര്‍ കഴിച്ചു കൂടി ....
പ്രീ ഡിഗ്രി യും ഡിഗ്രി യും കടന്നു വര്‍ഷങ്ങള്‍ നടന്നകുന്നു
അതാ നമ്മുടെ കഥാനായകന്‍ നടന്നു വരുന്നു... മുടിയഴക് മാത്രം പഴയ പോലെ... ബാക്കിയെല്ലാം മാറിയിരിക്കുന്നു ....
ഞാന്‍ അവനോടു ചോദിച്ചു... എന്ത് പറ്റി സുഹൃത്തേ... താന്‍ ആകെ മാറിയല്ലോ
അവന്‍ പറഞ്ഞു.... this is YO YO MAN......
മനസിലായില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു .....LOL.....LOL ....LOL..........
..................ജോര്‍ജ് മാത്യു ചെറിയത്ത് .
No comments:
Post a Comment