അവന്‍ എന്തൊക്കെയോ ആവാന്‍ ശ്രമിച്ചു.. ഒന്നും ആവാന്‍ സാധിച്ചില്ല, സമയമായിട്ടില്ലെന്ന് തോന്നി.. പല കാര്യങ്ങളിലും ആവശ്യത്തില്‍ കൂടുതല്‍ പക്വത ഉള്ളതാണ് തന്‍റെ പ്രശ്നമെന്ന് ആരും പറയാതെ തന്നെ പലപ്പോഴും അവനു തോന്നിയിരുന്നു.. പണത്തിന് കടലാസിന്‍റെ വില പോലുമില്ലാത്ത സമയമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല നാളിത് വരെ.. അതൊരു ചൊല്ല്, പഴമക്കാര്‍ പറഞ്ഞത്.. കുതിച്ചു പായുന്ന കാലത്തിനൊപ്പം കുതിക്കാന്‍ പോയിട്ട്, തുഴയാന്‍ പോലുമാകാതെ ഓള ത്തിലോഴുകുന്ന പൊങ്ങു തടി പോലെ.. ദിക്കറിയാതെ.. ദിശയറിയാതെ ലക്ഷ്യമില്ലാതെ തന്‍റെ ജീവിതം.. പഠനം തുടങ്ങിയപ്പോള്‍ ജീവിതത്തിനു വ്യക്തമായൊരു ലക്‌ഷ്യം ഇല്ലായിരുന്നു.. എന്തൊക്കെയോ പഠിച്ചു.. എവിടെയും ഒന്നും ഉപകരിക്കാത്ത രീതിയില്‍.. ഞാനറിയാതെ, ആഗ്രഹിക്കാതെ, എനിക്കര്‍ഹിക്കാത്ത ബിരുദവും വന്നു ചേര്‍ന്നു.. ഒന്നിനെ കുറിച്ചും ഒരു നിശ്ചയമുണ്ടായിരുന്നില്ല.. കൗമാരം കടന്ന് യൗവനത്തില്‍ എത്തിയപ്പോഴും സ്വന്തം ജീവിതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് തനിക്കു കൈ വന്നിട്ടില്ലെന്ന സത്യം ലജ്ജയോടെ അവന്‍ മനസിലാക്കി.. ആരുടെയൊക്കെയോ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സ്വന്തം ജീവിതം വിട്ടു കൊടുത്ത നശിച്ച നിമിഷങ്ങളെ അവന്‍ വീണ്ടും ശപിച്ചു.. എല്ലാത്തിനും മുന്നേ നടക്കെണ്ടവന്‍ - 'പണം' - അതില്ലാത്തവര്‍ എന്നും ഈ ലോകത്ത് ഒരു അധിക പറ്റാണ്.. നിശ്വാസങ്ങള്‍ നെടുവീര്‍പ്പുകളായി മാറുമ്പോള്‍ കണ്ണുനീര്‍ അവന്‍റെ വിയര്‍പ്പില്‍ അലിഞ്ഞു ചേരുകയായിരുന്നു..
............... കൈലാസ്
No comments:
Post a Comment