മരണം.. മനുഷ്യന്‍റെ ഇന്നോളമുള്ള കണ്ടു പിടുത്തങ്ങള്‍ക്ക് ഇനിയും പിടി കൊടുക്കാത്ത ഏക പ്രഹേളിക.. ജനിച്ചവര്‍ എന്നായാലും മരിക്കും.. മരിക്കണം.. അത് പ്രപഞ്ചത്തിന്റെ നിയമമാണ്.. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ആരാലും മാറ്റപ്പെടാനാവാത്ത നിയമം.. ഏതൊരു വന്മരവും ഒരു നാള്‍ മണ്ണോടു ചേരും.. ഈ ലോകത്തിലെ എല്ലാ ജൈവ-അജൈവ വസ്തുക്കളും മണ്ണിനു മാത്രം അവകാശപ്പെട്ടതാകുന്നു.. മനുഷ്യനെ മനുഷ്യനാക്കുകയും അവന്‍റെ നിസംഗതയും ദൌര്‍ബല്യവും വെളിവാക്കുകയും ചെയ്യുന്ന ഒന്നത്രേ മരണം.. ഇന്നീ ഭൂമുഖത്തുള്ളതില്‍ വച്ചേറ്റവും വികസിതമായ തലച്ചോറിന്‍റെ ഉടമ എന്നഹങ്കരിക്കുന്ന മനുഷ്യന്‍റെ ഏറ്റവും ശക്തമായ വെല്ലു വിളി.. അവന്‍റെ ഇന്നോളമുള്ള വിനാശകരമായ കണ്ടു പിടുത്തങ്ങളുടെ ആകെ തുക.. ഓരോ നിമിഷത്തിലുമുള്ള ശ്വാസ നിശ്വാസങ്ങളുടെ താളം. അത്രയേ ഉള്ളു ജീവന്‍.. ഒരു തത്ത്വചിന്തകനെ പോലെ ഇതെല്ലാം മനസ്സില്‍ പല കുറി അവന്‍ ആവര്‍ത്തിച്ചുവെങ്കിലും സ്വന്തം അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല.. ഒരു പാട് കാലം ആത്മാവിന് അഭയം കൊടുത്ത ശരീരം വിട്ട് അനന്ത പ്രപഞ്ചത്തിലെവിടെയോ വിലയും പ്രാപിക്കാന്‍ ഒരു തിരി വിളക്കും കുറച്ചു വിറകും ധാരാളം.. അറുപതു ആണ്ടുകള്‍ ഈ ഭൂമി മാതാവിന്റെ നെറുകയില്‍ ചവിട്ടി നിന്ന് ഒടുവില്‍ ചവിട്ടി നിന്ന മണ്ണിനടിയിലേക്ക് ഒരു യാത്ര.. കടങ്ങളും കടപ്പാടുകളും പിന്നെയും എന്തൊക്കെയോ ബാക്കി വച്ച്.. ചിത കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു.. അവന്‍ തിരിച്ചു നടന്നു.. അച്ഛന്റെ കാലടികള്‍ തന്നെ പിന്തുടരുന്നതായി അവനു തോന്നി..
............... കൈലാസ്
No comments:
Post a Comment