ഒരു പക്ഷെ മനുഷ്യന് സഹവര്‍ത്തിത്വത്തോടെ ജീവിക്കുവാന്‍ തുടങ്ങിയ നാള് മുതല്‍ നാം കേള്‍ക്കുന്ന ഒരു ശബ്ദമാണ് അന്യോന്യം കാണുമ്പോള്‍ ചോദിക്കുന്ന എന്തൊക്കെ വിശേഷങ്ങള്‍ എന്ന പദം .
ഞാനും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാചകമാണ് ഇത് . എന്താണ് ഇതു കൊണ്ട് ഉദേശിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... വെറുതെ ഒരു ആശയ വിനിമയം തുടങ്ങാന്‍ വേണ്ടിയാണോ ഈ പദം നാം ഉപയോഗിക്കുന്നത്...അതോ യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു വിശേഷം പറയുവാന്‍ ഉറച്ചു തന്നെയാണോ നാം ഈ ചോദ്യം ഉന്നയിക്കുന്നത്, അല്ലെങ്കില്‍ നമ്മളോട് ഉന്നയിക്കപ്പെടുന്നത്..
ആത്മാര്‍ഥമായി ചിന്തിച്ചാല്‍ നാം ഒരു വിശേഷം പങ്കു വെയ്ക്കാന്‍ വേണ്ടി തന്നെയാണോ ഇതിനു മുതിരുന്നത് ,,,, സ്വയം വിമര്‍ശനത്തിനു ഞാനും മുതിരുന്നു,,,, പലപ്പോഴും അല്ല.... ഒരാളെ മുന്നില്‍ കാണുമ്പോള്‍ നാം മനസ്സില്‍ എല്ലാ നല്ല വിശേഷവും തുറന്നു പറയണം എന്ന് കരുതിയാല്‍ പോലും നാം അതിനു മുതിരാറില്ല,,, അല്ലെങ്കില്‍ നമ്മുടെ മനസിന്റെ വിങ്ങലുകള്‍ ഒരു സംഭാഷണത്തില്‍ മറ്റൊരാളിലേക്ക് പകരുവാന്‍ നാം മെനക്കെടാറില്ല.... പലപ്പോഴും നമ്മുടെ പ്രിയ സുഹൃത്തുകളുടെ മുന്നില്‍ പോലും ഉലഞ്ഞ മനസുമായി നില്ക്കുമ്പോള്, നമ്മുടെ മനസിനെ അലട്ടുന്ന പ്രയാസങ്ങള്‍ പറയാന്‍ നാം മടി കാണിക്കുന്നു... ഒരു പക്ഷെ നമ്മുടെ ദുരഭിമാനമോ അല്ലെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ നമ്മളില്‍ തന്നെ നില്കട്ടെ എന്ന കാഴ്ചപ്പാടോ ആയിരിക്കാം.
പ്രത്യേകിച്ച് ഇന്നത്തെ തലമുറ സാങ്കേതിക വിദ്യകള്‍ അനസ്യൂതം വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് , മനുഷ്യന്റെ മാനസിക നില തകരുന്ന രീതിയില്‍ ഉള്ള പ്രയാസങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒരു കാലത്ത്, എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി തന്റേതായ ലോകത്ത് ഒറ്റപ്പെടുമ്പോള്‍ ആത്മഹത്യകള്‍ പെരുകുന്നു, കുട്ടികളില്‍, വലിയവരില്‍, എല്ലാവരിലും ഇതിന്റെ പ്രതിബിംബങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കുന്നുണ്ട്,,,
പഴമക്കാര്‍ പറയുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ കിട്ടുന്ന ആശ്വാസം നമുക്ക് മദ്യവും മയക്കുമരുന്നും, ഒരു മുഴം കയറും ഒന്നും തരികയില്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ നാം തന്നെ കൊണ്ട് വരണം.
ഈ ലേഖനത്തിലൂടെ എന്ത് നേടും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു....
ഒന്നുകില്‍ ഒരാളുടെ മനസിലെങ്കിലും എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാല്‍,,,, അല്പം പ്രശ്ങ്ങള്‍ ഒക്കെ ഉണ്ട് , ആരോടെങ്ങിലും തുറന്നു പറഞ്ഞാല്‍ അല്പം ആശ്വാസം കിട്ടും എന്ന് തോന്നുന്നു എന്ന് പറയുമായിരിക്കും...
അല്ലെങ്കില്‍ ഈ കാലഘട്ടത്തിലെ പോലെ എന്തിനും ഏതിനും വാളെടുക്കുന്നവരോട് "എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാല്‍ " മറ്റെയാള്‍ ഹേ ഒന്നുമില്ല എന്ന് പറയുമ്പോള്‍ തിരിക നാം കേള്കേണ്ടി വരും "ചുണയുണ്ടെങ്കില്‍ ഒരു വിശേഷം പറഞ്ഞു നോക്ക് അപ്പൊ കാണാം എന്ന്...
മറ്റു വിശേഷങ്ങള്‍ ഒന്നുമില്ല ,,,,,,നിര്‍ത്തട്ടെ,,,,,,ജോര്‍ജ് മാത്യു ചെറിയത്ത്
3 comments:
ഉപചാരവാക്കുകളില് നാം ഔപചാരികത കാണേണ്ട ആവശ്യമില്ല. കണ്ട മാത്ര ആമുഖമില്ലാതെ നേരെ വന്ന കാര്യം പറയുന്നതിലെ അഭംഗി ഒന്ന് ഓര്‍ത്തു നോക്കൂ. അപ്പോള്‍ ഇതിനുള്ള ഉത്തരങ്ങളും കണ്ടെത്താനാവും.
വേറെ എന്തൊക്കെയുണ്ട് സ്നേഹിതാ വിശേഷങ്ങള്‍..
വീണ്ടും കാണാം..
വേറിട്ട വിഷയം പോസ്റ്റിയതിനു ഭാവുകങ്ങള്‍
“നീ ഏട്യാ ഉള്ളേ????“ ഇതല്ലേ ഇപ്പൊഴത്തെ ഉപചാര വാചകം?
നന്ദി ഇസ്മയില്‍
നന്ദി കുമാരന്
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങള്ക് പ്രചോദനമാകുന്നു....വീണ്ടും അഭിപ്രായങ്ങള്‍ അറിയിക്കുക ....
Post a Comment